അബൂദബിയിൽ ജൂൺ 15 മുതൽ ഗ്രീൻപാസ് പ്രോട്ടോകോൾ; സൂപ്പർമാർക്കറ്റ് മുതൽ റെസ്റ്ററന്റുകളിൽ വരെ ബാധകം

അൽഹൊസൻ ആപ്പ് പച്ചനിറമായിരിക്കണം

Update: 2021-06-09 23:35 GMT

കോവിഡ് സുരക്ഷക്കായി അബൂദബിയിൽ ഈമാസം 15 മുതൽ ഗ്രീൻപാസ് പ്രോട്ടോകോൾ നിർബന്ധമാകും. റെസ്റ്റോറന്റിലും സൂപ്പർമാർക്കറ്റിലും പ്രവേശിക്കാൻ മൊബൈൽ ഫോണിലെ അൽഹൊസൻ ആപ്പ് പച്ച നിറമായിരിക്കണം. അബൂദബിയിൽ 16 വയസ് പിന്നിട്ടവർക്കെല്ലാം ഗ്രീൻപാസ് പ്രോട്ടോകോൾ ബാധകമായിരിക്കും. ഷോപ്പിങ്മാളുകൾ, വലിയ സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ പ്രവേശിക്കാൻ അൽഹൊസൻ ആപ്പ് പച്ചയാണെന്ന് കാണിക്കണം. റെസ്റ്ററന്റുകൾ, കഫേകൾ, ജിമ്മുകൾ, സിനിമാശാലകൾ, മ്യൂസിയങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങളിലെല്ലാം ഇത് ബാധകമാണ്. വാക്സിനേഷന്റെയും പി സി ആർ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും മൊബൈൽ ആപ്ലിക്കേഷനിൽ പച്ച നിറം ലഭിക്കുക. കഴിഞ്ഞദിവസം ഈ പ്രോട്ടോകോളിന് യു എ ഇ ആരോഗ്യമന്ത്രാലയം അനുമതി നൽകിയെങ്കിലും ആദ്യമായി നടപ്പാക്കുന്നത് അബൂദബി എമിറേറ്റാണ്. രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി 28 ദിവസം പിന്നിട്ട ശേഷം നടത്തുന്ന പി സി ആർ ടെസ്റ്റിൽ നെഗറ്റീവ് ആകുന്നവർക്കാണ് 30 ദിവസം തുടർച്ചായി ആപ്പ് പച്ചനിറമാവുക. മറ്റുള്ളവർക്ക് 14 മുതൽ മൂന്ന് ദിവസം മാത്രമേ പച്ചനിറം ലഭിക്കൂ.

Advertising
Advertising

ആർക്കെല്ലാമാണ് ആപ്പിൽ പച്ചനിറം ലഭിക്കുക

പി സി ആർ നെഗറ്റീവ് എങ്കിൽ താഴം കാണുന്ന ആറ് വിധമാണ് പച്ചനിറം നിന 

———

  • രണ്ടു ഡോസ് വാക്സിൻ എടുത്ത് 28 ദിവസം കഴിഞ്ഞവർക്ക് 30 ദിവസം പച്ച തെളിയും ( ഏഴ് ദിവസം E എന്ന ഇംഗ്ലീഷ് അക്ഷരവും തെളിയും)  
  • രണ്ട് ഡോസ് വാക്സിനെടുത്ത് 28 ദിവസം കഴിയാത്തവർക്ക് 14 ദിവസം പച്ച തെളിയും
  • ആദ്യ ഡോസ് സ്വീകരിച്ച് രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്ക് 7 ദിവസം പച്ച നിറം തെളിയും
  • ആദ്യ ഡോസ് സ്വീകരിച്ച് 48 ദിവസം പിന്നിട്ടവർക്ക് 3 ദിവസം പച്ച തെളിയും
  • വാക്സിൻ എടുക്കാൻ സാധിക്കാത്തവർ ഇളവ് സർട്ടിഫിക്കറ്റ് നേടിയാൽ 5 ദിവസം പച്ച തെളിയും
  • വാക്സിൻ സ്വീകരിക്കാത്ത ഇളവ് ഇല്ലാത്തവർക്ക് 3 ദിവസം പച്ച തെളിയും
  • കാലാവധി കഴിഞ്ഞാൽ ചാരനിറം
  • പോസറ്റീവ് ആയാൽ ചുവപ്പ് നിറം 

Tags:    

Editor - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

By - ഷിനോജ് കെ ഷംസുദ്ദീൻ

contributor

Similar News