സൌദിയില്‍ കോവിഡ് നിയമം ലംഘനങ്ങള്‍ക്കതിരെ നടപടി; ഒരാഴ്ചക്കിടെ കാല്‍ ലക്ഷത്തോളം കേസുകള്‍

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്.

Update: 2021-05-24 01:21 GMT
By : Web Desk

സൗദിയില്‍ കോവിഡ് നിയമങ്ങൾ ലംഘിച്ചതിന് പുതുതായി 25000 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്.

രാജ്യത്ത് കോവിഡ് നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനുള്ള പരിശോധനകള്‍ വീണ്ടും ശക്തമായി തുടരുന്നതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ പരിശോധനയില്‍ ഇരുപത്തി അയ്യായിരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ കൈകൊള്ളുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി സ്വീകരിച്ചത്.

Advertising
Advertising

മാസ്‌ക് ധരിക്കാതിരിക്കുക. ശരിയായ രീതിയിലല്ലാതെ മാസ് ധരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടം ചേരുക, സ്ഥാപനങ്ങളിലും കമ്പനികളിലും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതിരിക്കുക തുടങ്ങിയ ലംഘനങ്ങളാണ് പ്രധാനമായും പിടികൂടി നടപടിക്ക് വിധേയമാക്കിയത്.

റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയതത്. 8700 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. മക്കയില്‍ 5200ഉം കിഴക്കന്‍ പ്രവിശ്യയില്‍ 3100 കേസുകളും പിടികൂടിയതായി മന്ത്രാലയം വ്യക്തമാക്കി.

Full View


Tags:    

By - Web Desk

contributor

Similar News