കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല; ബഹ്റൈനില്‍ നാലു പള്ളികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു 

രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് പള്ളികളില്‍ പ്രാർഥനയ്ക്ക് അനുമതി നൽകിയത്.

Update: 2021-04-16 03:28 GMT
Advertising

ബഹ്റൈനിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്തതിനാൽ നാലു പള്ളികളുടെ പ്രവർത്തനം നിർത്തി വെച്ചു. ഇസ്ലാമിക കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വ്യാപനം ചെറുക്കുന്നതിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങളോടെയാണ് റമദാന്‍ മാസത്തില്‍ പള്ളികളിലെ പ്രാർഥനയ്ക്ക് അനുമതി നൽകിയത്.

ബഹ്റൈനില്‍ 1175 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. നാലു പേര്‍ കൂടി മരിച്ചു. 931 പേർ കൂടി രോഗമുക്തി നേടി. 11302 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 91 പേരുടെ നില ഗുരുതരമാണ്.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News