വേൾഡ് എക്സ്പോയെ വരവേൽക്കാൻ സജ്ജമെന്ന് യു.എ.ഇ

2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ നടക്കുക.

Update: 2021-04-16 01:32 GMT
Editor : Suhail | By : Web Desk

വേൾഡ് എക്സ്പോയെ വരവേൽക്കാൻ പൂർണ സജ്ജമെന്ന് യു.എ.ഇ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 72 സർക്കാർതല സംഘങ്ങൾക്ക് രൂപം നൽകി. 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ നടക്കുക.

വേൾഡ് എക്സ്പോ വിജയകരമായി പൂർത്തീകരിക്കാനുള്ള എല്ലാ നടപടികളും തുടരുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. കോവിഡ് മഹാമാരിയെ തുടർന്നുള്ള എക്‌സ്‌പോയുടെ വിജയം ലോകത്തിന് മാതൃകയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബിയിലെ ഖസ്ർ അൽ വതൻ കൊട്ടാരത്തിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം.

Advertising
Advertising

പ്രതിസന്ധിഘട്ടം അതിജയിക്കാൻ യു.എ.ഇക്ക് സാധിച്ചത് വലിയ നേട്ടമാണെന്നും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. എണ്ണ ഇതര വിദേശ വ്യാപാരത്തിന്റെ തോത് 50 ശതമാനത്തിലെത്താൻ ബഹുമുഖ നടപടികളാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനായി ലോകമെമ്പാടുമുള്ള പ്രധാന വിപണികളുമായി കരാറുകൾ ഒപ്പിടും.

Full View

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News