യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് രാത്രി മഴക്ക് സാധ്യത

ദ്വീപുകളിലും ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലുമാണ് സാധ്യത

Update: 2026-02-07 12:06 GMT

അബൂദബി: യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് രാത്രി മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(NCM). ദ്വീപുകളിലും ചില തീരദേശ, വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലുമാണ് മഴക്ക് സാധ്യത. കാലാവസ്ഥ ഭാഗികമായോ പൂർണമായോ മേഘാവൃതമായേക്കും. താപനില വർധിക്കും. ശനിയാഴ്ച പുലർച്ചെ 3.20 മുതൽ രാവിലെ 10 വരെ മൂടൽമഞ്ഞുണ്ടാകുന്നതിനാൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിരുന്നു.

അബൂദബി, ദുബൈ നഗരങ്ങളിൽ യഥാക്രമം 18°Cഉം 18°C ഉം കുറഞ്ഞ താപനില ഉണ്ടായേക്കും. 28°C ഉം 27°C ഉം ഉയർന്ന താപനില അനുഭവപ്പെടുകയും ചെയ്യും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News