Writer - റസിൻ അബ്ദുൽ അസീസ്
razinab@321
അബൂദബി: യു.എ.ഇയിലെ അബൂദബിയിലുണ്ടായ ഇറാൻ ആക്രമണത്തിൽ 2 പേർ മരിച്ചു. അബൂദബി സ്വൈഹാൻ സ്ട്രീറ്റിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 3 പേർക്ക് പരിക്കേറ്റതായി അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. മരിച്ചവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. നിരവധി വാഹനങ്ങൾക്ക് നാശം നേരിട്ടു.
സ്വൈഹാൻ സ്ട്രീറ്റിലുണ്ടായ ബാലിസ്റ്റിക് മിസൈൽ ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് മരണം സംഭവിച്ചത്. യു.എ.ഇയിൽ ഇതുവരെ ഉണ്ടായ ആക്രമണങ്ങളിൽ മരണസംഖ്യ 11 ആയി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു.