യുഎഇയിൽ മഴയുണ്ടാകും; വിവിധയിടങ്ങളിൽ മേഘാവ‍ൃതമായ അന്തരീക്ഷം

അബൂദബിയിൽ താപനില 22°C ലെത്തും

Update: 2026-03-23 05:47 GMT

അബൂദബി: യുഎഇയിൽ ഇന്ന് മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേഘാവൃതമായ അന്തരീക്ഷമായതിനാൽ രാജ്യത്തെ താപനിലയിൽ കുറവുണ്ടാകും. അബൂദബിയിൽ 22°C മുതൽ 28°C വരെയും, ദുബൈയിൽ 24°C മുതൽ 27°C വരെയുമായിരിക്കും ഇന്നത്തെ താപനില.

മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില സമയങ്ങളിൽ ഇത് 45 കിലോമീറ്റർ വരെ ഉയർന്നേക്കാം. ശക്തമായ കാറ്റ് മൂലം പൊടിപടലങ്ങൾ ഉയരാനും കാഴ്ചപരിധി കുറയാനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കുമെങ്കിലും, കാർമേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News