ചൈനയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യു.എ.ഇയിൽ വാക്സിൻ വിതരണം തുടങ്ങി

ചൈനീസ് വാക്സിനായ സിനോഫാമാണ് ഇവർക്ക് നൽകുന്നത്

Update: 2021-05-28 06:03 GMT
Advertising

ചൈനയിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് യു.എ.ഇയിൽ വാക്സിൻ വിതരണം തുടങ്ങി. രാജ്യത്ത് ആദ്യമായാണ് സന്ദർശക വിസക്കാർക്ക് വാക്സിൻ നൽകുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശക വിസക്കാർക്ക് വാക്സിന് അനുമതി നൽകിയിട്ടില്ല.

യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സന്ദർശകർക്ക് വാക്സിൻ നൽകാനുള്ള നടപടി.

ചൈനീസ് വാക്സിനായ സിനോഫാമാണ് ഇവർക്ക് നൽകുന്നത്. 16 വയസിന് മുകളിലുള്ളവർക്ക് ദുബൈ ഹെൽത്ത് അതോറിറ്റി വഴിയാണ് വാക്സിൻ വിതരണം. ആദ്യ ദിവസം നൂറുകണക്കിന് ചൈനക്കാരാണ് വാക്സിൻ കേന്ദ്രങ്ങളിലെത്തിയത്. മഹാമാരി തുടങ്ങിയത് മുതൽ ചൈനയുമായി സഹകരിച്ചാണ് യു.എ.ഇയുടെ പ്രവർത്തനം. റാസൽ ഖൈമയിൽ സിനോഫാം നിർമിക്കുന്ന ഫാക്ടറി അടുത്തിടെ സ്ഥാപിച്ചിരുന്നു. ഇത് പിന്നീട് അബൂദബിയിലേക്ക് മാറ്റുകയും ചെയ്തു. ഹയാത്ത് വാക്സ് എന്ന പേരിലാണ് യു.എ.ഇയിൽ ഇത് വിതരണം ചെയ്യുന്നത്. ചൈനീസ് എംബസിയും കോൺസുലേറ്റും മുഖേന രജിസ്റ്റർ ചെയ്താണ് സന്ദർശക വിസക്കാർക്ക് വാക്സിൻ നൽകി വരുന്നത്

Tags:    

Editor - Roshin

contributor

By - ഷിനോജ് ശംസുദ്ദീന്‍

Chief Broadcast Journalist - UAE

മീഡിയവൺ യുഎഇ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്. യുഎഇയിലും ഒമാനിലും നിരവധി വർഷമായി മാധ്യമരംഗത്ത് സജീവമാണ്.

Similar News