യുഎഇയില്‍ കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷൻ നടപടികൾ സജീവം

12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്

Update: 2021-06-02 02:02 GMT

യുഎഇയിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു. ആയിരക്കണക്കിന് കുട്ടികളാണ് ഇത് വരെ രജിസ്ട്രേഷൻ ചെയ്തത്. മന്ത്രാലയത്തിന്റെ കോവിഡ് ആപ്ലിക്കേഷനിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ഈ പ്രായക്കാർക്ക് ഫൈസർ-ബയോഎൻടെക് വാക്സിനുകൾ നൽകാൻ കഴിഞ്ഞ ദിവസമാണ് അനുമതിയായത്.

യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകിയതിനെ തുടർന്ന് ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തി കർശന പരിശോധനകൾ പൂർത്തീകരിച്ചാണ് അനുമതി. അതിനിടെ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള സിനോഫാം ബൂസ്റ്റർ കുത്തിവെപ്പിനുള്ള നടപടിക്രമവും ആരംഭിച്ചു.

Advertising
Advertising

6 മാസം മുൻപ് സിനോഫാം വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ ഷോട്ടുകൾക്ക് അർഹരായിരിക്കും. ലോകത്ത് കോവിഡ് പ്രതിരോധത്തിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വൈദഗ്ധ്യമുള്ള ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.

Full View

Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News