യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

Update: 2022-07-24 10:18 GMT
Editor : ലിസി. പി | By : Web Desk

ദുബൈ: യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇതിനകം കുരങ്ങുവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയിൽ അടിയന്തര യോഗം ചേർന്നു.

തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി  ആശുപത്രികളില്‍  ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ  ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള  നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ  പ്രഖ്യാപിച്ചിരിക്കുന്ന  സാഹചര്യത്തിൽ  കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട്  രോഗത്തെ അമർച്ച ചെയ്യുകയാണ്  ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.

രോഗം കണ്ടെത്തിയ ആളുകളെ പൂർണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിർദേശവും വിവിധ ആശുപത്രികൾക്ക് നല്‍കിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News