നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട 16 പേർ പിടിയിൽ
Update: 2023-02-20 09:19 GMT
ബഹ്‌റൈനിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുകയും മനപ്പൂർവം പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 16 പേർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വസ്തുവകകൾ നശിപ്പിക്കാൻ ശ്രമിക്കുകയും സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിലാണ് ഇവർ പിടികൂടപ്പെട്ടിട്ടുള്ളത്.
ഇത്തരം വ്യക്തികൾക്ക് പിന്നിൽ തീവ്രവാദ സംഘടനയുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളെ അവഗണിക്കുകയോ ഗൗരവമായി കാണാതിരിക്കുകയോ ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന ഏത് തരം നിയമ ലംഘനങ്ങളെയും കർശനമായി നേരിടുമെന്നും അധികൃതർ വ്യക്തമാക്കി.