ജിദ്ഹഫ്‌സിലെ വീട്ടിൽ തീ പടർന്നത് പരിഭ്രാന്തി പരത്തി
Update: 2023-01-11 05:24 GMT
ബഹ്‌റൈനിലെ ജിദ്ഹഫ്‌സിലെ ഒരു വീട്ടിൽ ഫ്യൂസിൽ നിന്നും തീ പടർന്നത് പരിഭ്രാന്തി പരത്തി. സംഭവം അറിഞ്ഞ ഉടനെ സിവിൽ ഡിഫൻസ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണച്ചു.
അപകടത്തിൽ ആർക്കും ആളപായമുണ്ടായിട്ടില്ല. തണുപ്പ് കാലത്ത് നനഞ്ഞതും ഈർപ്പമുള്ളതുമായ വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം ഓർമ്മിപ്പിച്ചു.