അൽ റബീഹ്​ മെഡിക്കൽ ഗ്രൂപ്പ്​ ഓ​ണാഘോഷം സംഘടിപ്പിക്കുന്നു

Update: 2023-09-07 11:57 GMT
Advertising

ബഹ്​റൈനിലെ പ്രമുഖ മെഡിക്കൽ ​​ശൃംഖലയായ അൽ റബീഹ്​ ഗ്രൂപ്പ്​ ഓഫ്​ മെഡിക്കൽ ജീവനക്കാർക്കായി ഒണാഘോഷം സംഘടിപ്പിക്കുന്നു. 

ഇന്ന്​ ​രാത്രി പത്ത്​ മുതൽ സൽമാബാദി​ലെ ഗൾഫ്​ മയർ ക്ലബ്ബിലാണ്​ പരിപാടികൾ ആരംഭിക്കുക​. മെഡിക്കൽ ഗ്രൂപ്പിന്​ കീഴിൽ പ്രവർത്തിക്കുന്ന അൽ റബീഹ് മെഡിക്കൽ സെന്‍റർ, അൽ റബീഹ് ഡെന്‍റൽ സെന്‍റർ, അൽ റബീഹ് ഫാർമസി, അൽ റബീഹ് ഡെന്‍റൽ ലബോറട്ടറി എന്നീ സഥാപനങ്ങളിലെ മാനേ്​മെന്‍റും ജീവനക്കാരുമാണ്​ ആഘോഷ പരിപാടികളിൽ പ​ങ്കെടുക്കുക. 

പൂക്കളം, തിരുവാതിര, വടംവലി തുടങ്ങിയ മത്സര പരിപാടികളും വിഭവ സമൃദ്ധമായ സദ്യയും ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ടന്ന്​ മാനേജ്​മെന്‍റ്​ അറിയിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News