മീഡിയവണ്‍ പത്ത് വർഷം തികച്ചതിന്റെ ഭാഗമായി ബഹ്റൈനിലും ആഘോഷം സംഘടിപ്പിച്ചു

ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പ്രവാസി സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്തു.

Update: 2023-02-26 18:30 GMT

മീഡിയവണ്‍ പത്ത് വർഷം തികച്ചതിന്റെ ഭാഗമായി ബഹ്റൈനില്‍ നടന്ന ആഘോഷത്തില്‍ നിന്നും 

മനാമ: മീഡിയവണ്‍ പത്ത് വർഷം തികച്ചതിന്റെ ഭാഗമായി ബഹ്റൈനിലും ആഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പ്രവാസി സമൂഹത്തിലെ നാനാതുറകളിലുള്ളവരും പങ്കെടുത്തു. 

പ്രവാസി സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ബഹ് റൈൻ കേരളീയ സമാജത്തിലൊരുക്കിയ പ്രൗഢമായ ആഘോഷച്ചടങ്ങ് . സന്തോഷ സൂചകമായി പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് കൊണ്ടാണു മീഡിയവൺ പതിറ്റാണ്ട് പിന്നിട്ടതിന്റെ ആഹ്ളാദം ബഹ് റൈനിലും പങ്കിട്ടത്. ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി രാധാക്യഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഐ.സി.ആർ.എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ, ഇന്ത്യൻ ക്ളബ് പ്രസിഡൻ്റ് കെ.എം . ചെറിയാൻ,

Advertising
Advertising

മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്‌ ഡോക്ടർ പി.വി ചെറിയാൻ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ലുലു ഹൈപ്പർ മാർക്കറ്റ് റീജ്യണൽ മാനേജർ അബ്ദുൽ ഷുക്കൂർ എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. വിവിധ സ്ഥാപനങ്ങളുടെ മേധാവികളും സാമൂഹിക പ്രവർത്തകരും ബിസിനസ് പ്രമുഖരുമടക്കം ക്ഷണിക്കപ്പെട്ട അതിഥികളെ പങ്കെടുപ്പിച്ച് ഒരുക്കിയ ചടങ്ങിൽ സന്നിഹിതരായവർ ആഹ്ലാദ സൂചകമായി പരസ്പരം മധുരം പകുത്തു നല്‍കി. പത്ത് വർഷക്കാലയളവിനുള്ളിൽ ചാനൽ കൈവരിച്ച നേട്ടങ്ങളും അംഗീകാരങ്ങളും ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

മീഡിയവൺ ബഹ് റൈൻ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ് വി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതവും എക്സിക്യൂട്ടീവ് കമ്മറ്റി കൺവീനർ അലി അഷ്റഫ് നന്ദിയും പറഞ്ഞു. ഗൾഫ് മാധ്യമം,മീഡിയവൺ ടീം അംഗങ്ങളും സന്നിഹിതരായിരുന്നു. 

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News