മയക്കുമരുന്ന്​ കടത്താൻ ശ്രമം; പ്രതികൾക്ക്​ 15 വർഷം തടവ്​

Update: 2023-07-29 08:22 GMT
Advertising

ബഹ്റൈനിലേക്ക്​ മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക്​ 15 വർഷം തടവിന്​ നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു.

രണ്ട്​ ഏഷ്യൻ വംശജരാണ്​ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്​. വിപണനവും ഉപയോഗവുമുദ്ദേശിച്ചാണ്​ അതിർത്തി വഴി മയക്കുമരുന്ന്​ കടത്താൻ ശ്രമിച്ചത്​.

ഒന്നാം ​പ്രതി എയർപോർട്ടിൽ​ വെച്ചാണ്​ മയക്കുമരുന്ന്​ ഒളിപ്പിച്ച ലഗേ​​ജുമായി പിടിയിലായത്. രണ്ടാം പ്രതിക്ക്​ വേണ്ടിയാണ്​ ഇവ രാജ്യത്ത്​ എത്തിച്ചതെന്ന്​ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ഇതിന്‍റെ അടിസ്​ഥാനത്തിൽ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു. ഓരോരുത്തർക്കും 10,000 ദിനാർ വീതം പിഴയും ശിക്ഷാ കാലാവധിക്ക്​ ശേഷം തിരികെ വരാനാവാത്ത വിധം നാട്ടിലേക്ക്​ തിരിച്ചയക്കാനും കോടതി വിധിയുണ്ട്​.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News