ബഹ്‌റൈനില്‍ മഴക്കെടുതി: 16 പേരെ കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു

നാല്​ കുടുംബങ്ങൾ താമസിച്ചിരുന്ന നാല്​ നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു

Update: 2022-01-03 08:54 GMT
Advertising

ബഹ്‌റൈനില്‍ മഴ മൂലം കെട്ടിടത്തിന്‍റെ ഭിത്തി ഇടിഞ്ഞു വീണത്​ മൂലം താമസക്കാരായ 16 പേരെ സിവിൽ ഡിഫൻസ്​ വിഭാഗം ഇടപെട്ട്​ അടിയന്തിരമായി ഒഴിപ്പിച്ചു. ജിദാലിയിലെ പഴക്കം ചെന്ന ഒരു വീടാണ്​ മഴ മൂലം നിലം പൊത്താനായത്​.

ഇവിടെ താമസിച്ചിരുന്ന കുടുംബം സഹായം തേടിയതിനെ തുടർന്നാണ്​ അധികൃതർ സ്​ഥലത്തെത്തി ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കിയതെന്ന്​ പാർലമെന്‍റംഗം സൈനബ്​ അബ്​ദുൽ അമീർ അറിയിച്ചു. നാല്​ കുടുംബങ്ങൾ താമസിച്ചിരുന്ന നാല്​ നിലകളുള്ള വീടിന്‍റെ ചുമർ മഴയിൽ ഇടിഞ്ഞു വീഴുകയായിരുന്നു.

ഇവരെ പുനരരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചതായും അവർ പറഞ്ഞു. പാർപ്പിട കാര്യ മ​ന്ത്രാലയം ഇടപെട്ട്​ ഇവർക്ക്​ താൽക്കാലികമായി ഫ്ലാറ്റുകൾ അനുവദിക്കുകയും ചെയ്​തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News