യു.എൻ പരിസ്​ഥിതി സമ്മേളനത്തിൽ ബഹ്​റൈൻ പങ്കാളിയായി

Update: 2022-03-01 14:50 GMT
Advertising

യു.എൻ പരിസ്​ഥിതി യോഗത്തിൽ ബഹ്​റൈൻ പങ്കാളിയായി. പരിസ്​ഥിതി കാര്യ പ്രത്യേക ദൂതനും യു.എൻ പരിസ്​ഥിതി ജനറൽ അസംബ്ലി വൈസ്​ ചെയർമാനും പരിസ്​ഥിതി കാര്യ കൗൺസിൽ ചീഫ്​ എക്​സിക്യൂട്ടീവുമായ ഡോ. മുഹമ്മദ്​ ബിൻ മുബാറക്​ ബിൻ ദൈനയാണ്​ ഓൺലൈനിൽ നടന്ന രണ്ടാമത്​ യു.എൻ പരിസ്​ഥിതി കാര്യ യോഗത്തിൽ സംബന്ധിച്ചത്​.

മാർച്ച്​ രണ്ട്​ വരെ നീണ്ടു നിൽക്കുന്ന സമ്മേളനം 'സുസ്​ഥിര വികസനം സാധ്യമാക്കുന്നതിന്​ പ്രകൃതി സംരക്ഷണ നടപടി ശക്​തമാക്കുക' എന്ന പ്രമേയത്തിലാണ്​ നടക്കുന്നത്​. പരിസ്​ഥിതി സംരക്ഷണം, കാലാവസ്​ഥ മാറ്റം, സുസ്​ഥിര വികസനം തുടങ്ങിയ വിഷയങ്ങൾക്ക്​ മുഖ്യ പരിഗണനയാണ്​ ബഹ്​റൈൻ നൽകുന്നതെന്ന്​ അദ്ദേഹം സമ്മേളനത്തിൽ വ്യക്​തമാക്കി.

പ്രകൃതി സംരക്ഷണവും കാലാവസ്​ഥാ വ്യതിയാനവും അടിസ്​ഥാനമാക്കിയാണ്​ വികസന പദ്ധതികൾ ചർച്ച ചെയ്യുന്നത്​. ബഹ്​റൈൻ ഇക്കണോമിക്​ വിഷൻ 2030 സുസ്​ഥിര വികസന ലക്ഷ്യം നേടുന്നതിന്‍റെ ഭാഗമായി തയാറാക്കിയതാണ്​. പരിസ്​ഥിതി സംരക്ഷണത്തിലും കാലാവസ്​ഥ വ്യതിയാനത്തിലും അന്താരാഷ്​ട്ര വേദികളുമായി നിരന്തര സഹകരണമാണ്​ ബഹ്​റൈൻ ഉറപ്പുവരുത്തിയിട്ടുള്ളത്​.

പ്ലാസ്റ്റിക്​ മാലിന്യത്തിൽ നിന്നും പൂർണമായും മുക്​തമാകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്​. കൂടാതെ പ്രകൃതിക്ക്​ ദോഷമുണ്ടാക്കുന്ന വാതകങ്ങളുടെ ബഹിർഗമനം കുറക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരികയാണ്​. കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുന്നതിന്‍റെ ഭാഗമായി ഹരിത പ്രദേശങ്ങൾ വർധിപ്പിക്കുന്ന നീക്കങ്ങളും സജീവമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News