സി.പി.ആർ മോഷ്ടിച്ച് ഉപകരണങ്ങൾ വാ‍ടകക്കെടുത്തു മുങ്ങി; ബഹ്റൈനിൽ ബംഗ്ലാദേശി അറസ്റ്റിൽ

കെട്ടിട-കരാർ ഏജൻസിയിൽ നിന്നാണ് ഉപകരണങ്ങൾ വാടകയ്‌ക്കെടുത്തത്

Update: 2025-12-08 16:09 GMT
Editor : Mufeeda | By : Web Desk

മനാമ: ബഹ്റൈനിൽ മറ്റൊരാളുടെ തിരിച്ചറിയിൽ കാർഡ് മോഷ്ടിച്ച് ഉപകരണങ്ങൾ വാടകക്കെടുത്ത് തിരിച്ചു നൽകാതിരുന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റിൽ. മുഹറഖിൽ താമസിക്കുന്ന 43 കാരനായ പ്രതി മറ്റൊരാളുടെ സി.പി.ആർ കാർഡ് അനുവാദമില്ലാതെ സ്വന്തമാക്കുകയായിരുന്നു. ഈ സി.പി.ആർ കാർഡുപയോ​ഗിച്ച് ഒരു കെട്ടിട-കരാർ ഏജൻസിയിൽ നിന്ന് ഉപകരണങ്ങൾ വാടകയ്‌ക്കെടുത്ത് സാധനങ്ങളും പണവും നൽകാതെ ഇയാൾ മുങ്ങി.

ഏജൻസിയുടെയും സി.പി.ആർ കാർഡുടമയുടെയും പരാതിയെത്തുടർന്നാണ് പ്രതി പിടിയിലായത്. തട്ടിപ്പും തിരിച്ചറിയൽ കാർഡ് മോഷണവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി പ്രതിക്കൊതിരെ ബഹ്റൈൻ ഹൈ ക്രിമിനൽ കോടതിയിൽ വിചാരണ നടക്കുകയാണ്.

കോടതി രേഖകളനുസരിച്ച് ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഏജൻസിയിലെത്തിയ പ്രതി 58 കാരനായ ഇന്ത്യൻ ജീവനക്കാരനോട് 10 ദിവസത്തേക്ക് ഉപകരണങ്ങൾ വാടകയ്‌ക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരൻ സി.പി.ആർ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ മറ്റൊരാളുടെ കാർഡ് കാണിച്ചു പ്രതി സാധനങ്ങൾ വാങ്ങി. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാൾ കടന്നുകളയുകയായിരുന്നു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News