ദുരൂഹ മാർഗത്തിലൂടെ പണം സമ്പാദിക്കൽ; പ്രതികൾ റിമാന്‍റിൽ
Update: 2023-05-10 19:29 GMT
ബഹ്റൈനിൽ അവിഹിത മാർഗത്തിലൂടെ സമ്പാദിച്ച കേസിലെ പ്രതികൾ പിടിയിലായി. ഇത് സംബന്ധിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്.
പണം ശേഖരിക്കാനും അവ നിയമ വിരുദ്ധ മാർഗത്തിലൂടെ കൈകാര്യം ചെയ്യാനും ക്രിമിനൽ നെറ്റ്വർക് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനുമതിയില്ലാതെയാണ് പണം ശേഖരിച്ചതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വരുമാനമെന്ന വ്യാജേനയാണ് ഇവ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. ഇവരുടെ ഫോണുകളും മറ്റും പരിശോധിച്ചതിൽ നിന്നും ക്രിമിനൽ നെറ്റ്വർകിലൂടെയാണ് പണം സമ്പാദിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മൊത്തം ഏഴ് ദശലക്ഷം ദിനാറിലധികമാണ് ഇവരുടെ അക്കൗണ്ടുകളിലെത്തിയത്. ഇവരുടെ കേസ് ഈമാസം 16ന് കോടതി പരിഗണിക്കും.