ബഹ്റൈനിലെ സൽമാബാദിൽ ലൈസൻസില്ലാതെ വീട്ടിൽ ചികിത്സ നടത്തുകയായിരുന്ന വ്യാജ ഡോക്ടർ അറസ്റ്റിൽ

ഇയാളിൽ നിന്ന് അംഗീകാരമില്ലാത്ത മരുന്നുകളും കണ്ടെത്തി

Update: 2025-10-23 13:46 GMT

മനാമ: ബഹ്റൈനിലെ സൽമാബാദിൽ ലൈസൻസില്ലാതെ വീട്ടിൽ ചികിത്സ നടത്തിയതിന് വ്യാജ ഡോക്ടർ പിടിയിലായി. 49 കാരനായ പ്രതി വീട്ടിൽ വെച്ച് രോ​ഗികൾക്ക് അനധികൃതമായി ചികിത്സാ സേവനങ്ങൾ നൽകിയതായും, പരിശോധനയിൽ അംഗീകാരമില്ലാത്ത മരുന്നുകളുടെ ശേഖരം കണ്ടെത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ലൈസൻസില്ലാതെ ചികിത്സ നടത്തുന്നുവെന്ന പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News