നിയമ ലംഘകരെ കണ്ടെത്താൻ ബഹ്റൈനിൽ പരിശോധന

അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന്​ വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന്​ അധികൃതർ

Update: 2022-02-06 12:12 GMT
Advertising

ബഹ്റൈനിലെ മുഹറഖിൽ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ കീഴിൽ പരിശോധന നടന്നു. അനധികൃത വിദേശ തൊഴിലാളികളെ കണ്ടെത്തുന്നതിനാണ് മുഹറഖ്​ ഗവർണറേറ്റ്​ പരിധിയിൽ എൽ.എം.ആർ.എ യുടെ നേതൃത്വത്തിൽ പരിശോധന നടന്നത്.

നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​ അഫയേഴ്​സ്​ അതോറിറ്റി, വാണിജ്യ, വ്യവസായ, ടൂറിസം മ​ന്ത്രാലയം, മുഹറഖ്​ പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തി. എൽ.എം.ആർ.എ നിയമം, താമസ വിസ നിയമം എന്നിവ ലംഘിച്ചവരെ പിടികൂടുകയും നിയമ നടപടികൾക്ക്​ വിധേയമാക്കുന്നതിന്‍റെ ഭാഗമായി റിമാന്‍റ്​ ചെയ്യുകയും ചെയ്​തു.

അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഒഴിവാക്കുന്നതിന്​ വിവിധ പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന്​ അധികൃതർ അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News