ഹമദ് രാജാവ് വിവിധ രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി

Update: 2023-01-20 03:37 GMT
Advertising

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ വിവിധ ജി.സി.സി രാഷ്ട്ര നേതാക്കളുമായി ചർച്ച നടത്തി. ജി.സി.സി രാഷ്ട്രങ്ങളെ കൂടാതെ ജോർഡൻ, ഈജിപ്ത് എന്നിവിങ്ങളിലെ ഭരണാധികാരികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അബൂദബിയിൽ നടന്ന ചർച്ചക്ക് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ നേതൃത്വം നൽകി. ഒമാൻ ഭരണാധികാരി സുൽതാൻ ഹൈഥം ബിൻ താരിഖ്, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി, ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ബിൻ അൽ ഹുസൈൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി എന്നിവരാണ് സൗഹൃദ കൂടിക്കാഴ്ചയിൽ പങ്കാളികളായത്.

'മേഖലയിലെ സമാധാനവും സമൃദ്ധിയും' എന്ന വിഷയത്തിലായിരുന്നു ചർച്ച. വിവിധ രാഷ്ട്രങ്ങൾ എല്ലാ മേഖലകളിലും പരസ്പരം സഹകരണം ശക്തിപ്പെടുത്താനും അതുവഴി സമാധാനനും സുഭിക്ഷതയും നേടിയെടുക്കാനും ചർച്ചകളിൽ ധാരണയായി.

മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ രാഷ്ട്രീയ, സുരക്ഷാ, സാമ്പത്തിക വിഷയങ്ങളും ചർച്ചയായി. മേഖലയിലെ രാഷ്ട്രങ്ങളുടെയും ജനതയുടെയും സമാധാനവും സുഭിക്ഷതയും മുന്നിൽ കണ്ട് ഭാവിയിലേക്ക് യോജിച്ച പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അറബ് രാജ്യങ്ങൾക്കിടയിൽ സംയുക്ത പ്രവർത്തന പദ്ധതി വേണ്ടതുണ്ടെന്നും വിലയിരുത്തി. വിവിധ രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യവും അധികാരവും വകവെച്ചു കൊടുക്കാനും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ മുന്നോട്ടു പോകുന്ന രീതി തുടർന്നു പോകുന്നതിനും തീരുമാനിച്ചു.

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News