ബഹ്‌റൈന്‍ ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന

Update: 2022-02-13 14:01 GMT
Advertising

മനാമ: അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിന്‍റെ ഭാഗമായി ദക്ഷിണ മേഖല ഗവർണറേറ്റിൽ എൽ.എം.ആർ.എ പരിശോധന നടത്തി.

നാഷണാലിറ്റി, പാസ്​പോർട്ട്​ ആന്‍റ്​ റെസിഡന്‍റ്​സ്​ അ​ഫയേഴ്​സ്​ അതോറിറ്റി (എൻ.പി.ആർ), വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം, ദക്ഷിണ മേഖല പൊലീസ്​ ഡയറക്​ടറേറ്റ്​ എന്നിവയുടെ സഹകരണത്തോടെയാണ്​ വിവിധ തൊഴിലിടങ്ങളിൽ പരിശോധന നടത്തിയത്​.

എൽ.എം.ആർ.എ നിയമം, താമസ വിസ നിയമം എന്നിവ ലംഘിച്ചവർ എന്നിവരാണ്​ പിടിയിലായത്​. തൊഴിൽ വിപണിയുടെ മൽസരാധിഷ്​ഠിധ ​സ്വഭാവം ഹനിക്കുന്നതും സാമൂഹിക സുരക്ഷിതത്വം ഇല്ലാതാക്കുന്നതുമാണ്​ അനധികൃത വിദേശ തൊഴിലാളി സാന്നിധ്യമെന്നും അധികൃതർ വ്യക്​തമാക്കി. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News