മനുഷ്യാവകാശ മേഖലയിൽ സൗദി, ബഹ്‌റൈൻ സഹകരണത്തിന് ധാരണ

Update: 2023-01-04 18:08 GMT
Advertising

മനുഷ്യാവകാശ മേഖലയിൽ ബഹ്‌റൈനും സൗദിയും പരസ്പര സഹകരണത്തിന് ധാരണയായി. ബഹ്‌റൈൻ ദേശീയ മനുഷ്യാവകാശ ഫൗണ്ടേഷനും സൗദി മനുഷ്യാവകാശ അതോറിറ്റിയും തമ്മിലാണ് കരാറിൽ ഒപ്പുവെച്ചത്. ബഹ്‌റൈൻ ശേദീയ മനുഷ്യാവകാശ ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് അലി അഹ്മദ് അദ്ദുറാസിയും സൗദി മനുഷ്യാവകാശ അതോറിറ്റി ചെയർപേഴ്‌സൺ ഹല ബിൻത് മസീദ് അത്തുവൈജിരിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

മനുഷ്യാവകാശ മേഖലയിൽ സാങ്കേതിക-നിയമപര-വിവര കൈമാറ്റ മേഖലകളിലായിരിക്കും കൂടുതൽ സഹകരണം. മനുഷ്യാവകാശ അവബോധം ശക്തിപ്പെടുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും ഫോറങ്ങളും ചർച്ചകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതിനും സഹകരണം വഴി സാധ്യമാകും.

മനുഷ്യാവകാശ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾക്കും കൂട്ടായ്മകൾക്കുമാവശ്യമായ മനുഷ്യവിഭവ ശേഷി ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിക്കും. നിയമപരമായ കൂടിയാലോചനകളും പരസ്പര സന്ദർശനങ്ങളും മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ബുക്‌ലെറ്റുകളും പ്രസിദ്ധീകരിക്കുന്നതിനും സഹകരിക്കാനും കരാർ വഴി സാധ്യമാകും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News