യാചന; ബഹ്റൈനിൽ മൂന്നു​പേർ പിടിയിൽ

Update: 2022-08-26 11:01 GMT
Advertising

ബഹ്റൈനിലെ ഉത്തര ഗവർണറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ യാചനയിലേർപ്പെട്ട മൂന്ന്​ പേരെ പിടികൂടിയതായി ഉത്തര മേഖല പൊലീസ്​ ഡയരക്​ടറേറ്റ്​ മേധാവി അറിയിച്ചു.

രാജ്യത്തെ നിയമം ലംഘിക്കുകയും സാമൂഹിക മര്യാദ പാലിക്കുകയും ചെയ്യാത്തതിനാണ്​ കേസ്​. ഇത്തരത്തിൽ വിവിധ പ്രദേശങ്ങളിൽ യാചന നടത്തുന്നവരെ കണ്ടെത്തി പിടികൂടുമെന്നും പൊലീസ്​ അറിയിച്ചു.

പ്രതികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്​. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഇവരെ റിമാന്‍റ്​ ചെയ്​തിരിക്കുകയാണ്​.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News