എഞ്ചിനിൽ തീ: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അബുദബിയില്‍ അടിയന്തരമായി തിരിച്ചറിക്കി

184 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്

Update: 2023-02-03 05:43 GMT
Editor : ലിസി. പി | By : Web Desk

അബുദാബി: എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അബുദബി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി.അബുദബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്.ഐഎക്സ് 348 വിമാനത്തിലാണ് പറന്ന് ഉയരുന്നതിനിടെ തീ കണ്ടത്.

 രാത്രി ഒരുമണിക്ക് അബുദാബിയിൽ നിന്നാണ്  വിമാനം പുറപ്പെട്ടത്. യാത്രക്കാരെല്ലാം സുരക്ഷിതമാണെന്നും അവരെ ഹോട്ടലിലേക്ക് മാറ്റിയെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. പൈലറ്റാണ് തീജ്വാല ആദ്യം കണ്ടത്.

184 യാത്രക്കാരാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉണ്ടായിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലെത്തിയപ്പോഴാണ് എഞ്ചിനുകളിൽ ഒന്നിൽ തീജ്വാല കണ്ടെത്തിയതായി ഡിജിസിഎ അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News