കാലാവസ്ഥാ മാറ്റം സൗദിയില്‍ പരക്കെ മഴ ലഭിച്ചു; ഇന്നും നാളെയും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

നജ്‌റാന്‍, ജസാന്‍, അസീര്‍ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴവര്‍ഷവും തുടരുകയാണ്

Update: 2023-04-13 19:26 GMT

ദമ്മാം: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പരക്കെ മഴ ലഭിച്ചു. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പെയ്തത്.എന്നാല്‍ നജ്‌റാന്‍, ജസാന്‍, അസീര്‍ റിയാദിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്കൊപ്പം കാറ്റും ആലിപ്പഴവര്‍ഷവും തുടരുകയാണ് .

തണുപ്പ് മാറി ചൂടിലേക്ക് മാറുന്നതിന്റെ മുന്നോടിയായി സൗദിയില്‍ പരക്കെ മഴ പെയ്തു. നജ്‌റാന്‍ ജസാന്‍, അസീര്‍, അല്‍ബഹ, മക്ക, റിയാദിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ തുടരുന്ന മഴ ഇന്നലെയും അനുഭവപ്പെട്ടു. ശക്തമായ കാറ്റോട് കൂടി ആലിപ്പഴവര്‍ഷമാണ് ഇവിടങ്ങളില്‍ അനുഭവപ്പെട്ടു വരുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ മിക്ക ഭാഗങ്ങങ്ങളിലും ഇന്നലെ ശക്തമായ മഴ ലഭിച്ചു.

Advertising
Advertising

ഹഫര്‍ ബാത്തിന്‍, നാരിയ, ദമ്മാം, അല്‍ഖോബാര്‍, ഖത്തീഫ് എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ പുലര്‍ച്ചെ വരെ തുടര്‍ന്നു. കാലാവസ്ഥാ മാറ്റം ഇന്നും നാളെയും ഇതേപടി തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപനിലയില്‍ കുറവ് തുടരും. ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News