'കൊണ്ടോട്ടിയന്‍സ്'; ദമ്മാമിൽ കൊണ്ടോട്ടിക്കാരുടെ കൂട്ടായ്മ

കൂട്ടായ്മയുടെ ലോഗോ പ്രകാശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Update: 2023-10-16 19:23 GMT

ദമ്മാം: ദമ്മാം കൊണ്ടോട്ടി നിവാസികളുടെ കൂട്ടായ്മ കൊണ്ടോട്ടിയന്‍സ് നിലവില്‍ വന്നു. കൂട്ടായ്മയുടെ ലോഗോ പ്രകാശനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ബിസിനസ് സാംസ്‌കാരിക, രാഷ്ട്രീയ, മത രംഗത്തുള്ളവര്‍ സംഗമത്തില്‍ പങ്കെടുത്തു.

'കൊണ്ടോട്ടിയന്‍സ് അറ്റ് ദമ്മാം' ന്റെ പ്രഥമ സംഗമം ദമ്മാമില്‍ സംഘടിപ്പിച്ചു. കൊണ്ടോട്ടി നിവാസികളായ കുടുംബങ്ങളുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. മുതിര്‍ന്ന പ്രവാസിയും രാഷ്ട്രീയ ബിസിനസ് രംഗത്തെ സജീവ സാന്നിധ്യവുമായ അഹ്മദ് പുളിക്കല്‍ വല്യാപ്പുക്ക മുഖ്യതിഥിയായി. സാംസ്‌കാരിക, സാമൂഹിക, മത, ബിസിനസ്, രാഷ്ട്രീയ രംഗത്തുള്ള കൊണ്ടോട്ടിക്കാരായ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. 

സിദ്ധിഖ് ആനപ്ര സംഘടനയുടെ വിഷനും പ്രവര്‍ത്തന രീതിയും വിശദീകരിച്ചു. വല്യാപ്പുക്ക, കബീര്‍ കൊണ്ടോട്ടി, ശറഫുദ്ധീന്‍ വലിയപറമ്പ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം നിര്‍വഹിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. സംഘടനയുടെ പുതിയ ഭാരവാഹികളായി ആലികുട്ടി ഒളവട്ടൂര്‍ പ്രസിഡന്റായും അശ്‍റഫ് തുറക്കല്‍ ജനറല്‍ സെക്രട്ടറിയായും സിദ്ധിഖ് ആനപ്ര ട്രഷറായും തെരഞ്ഞെടുത്തു. ഹമീദ് ചേനങ്ങാടന്‍, വി.പി ഷമീര്‍, ശരീഫ് മുസ്‍ലിയാരങ്ങാടി, റിയാസ് മരക്കാട് തൊടിക, ജുസൈര്‍ കാന്തക്കാട് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News