മസ്കത്ത് വിമാനത്താവളം - റൂവി ബസ് നിരക്ക് ഇരട്ടിയായി
500 ബൈസയിൽ നിന്ന് ഒരു ഒമാൻ റിയലായി ഉയർന്നു
Update: 2025-12-16 10:45 GMT
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനും റൂവിക്കും ഇടയിലുള്ള ബസ് സർവീസുകളുടെ നിരക്ക് ഇരട്ടിയായി. നിരക്ക് 500 ബൈസയിൽ നിന്ന് ഒരു ഒമാൻ റിയലായി ഉയർന്നു. നിരക്ക് വർധിച്ചത് മുൻകൂട്ടി അറിയിക്കാത്തതിൽ യാത്രികർ പരാതി ഉന്നയിച്ചു. സ്ഥിര യാത്രക്കാർക്ക് നിരക്ക് വർധന ബുദ്ധിമുട്ടാകുമെന്നും യാത്രക്കാർ അഭിപ്രായപ്പെട്ടു.
ബ്ലൂ കോളർ തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാർക്കും എയർപോർട്ട് കണക്ടിവിറ്റിക്കുള്ള പൊതുഗതാഗതത്തിന്റെ പ്രാധാന്യം യാത്രികർ ഊന്നിപ്പറഞ്ഞു. പീക്ക് സമയങ്ങളിലും രാത്രിയിലും ടാക്സി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ബസിനെ ആശ്രയിക്കുന്നവരാണ് ഇവർ.