പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഒമാനിലെത്തും

ഡിസംബർ 18 ന് ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Update: 2025-12-16 10:56 GMT
Editor : Mufeeda | By : Web Desk

മസ്കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഒമാനിലെത്തും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് എത്തുന്നത്. മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാ​ഗമായി ഇന്നലെ ജോർദാൻ സന്ദർശിച്ചു. തുടർന്ന് ഇന്ന് ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്പ്യയിലേക്കും പര്യടനം നടക്കും. ഡിസംബർ 18 വരെയുള്ള മൂന്ന് രാജ്യങ്ങളിലെ പര്യടനത്തിന്റെ അവസാന ഘട്ടമാകും ഒമാനിലെ സന്ദർശനം.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തും. വാണിജ്യ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതടക്കമുള്ള വിഷയങ്ങൾ ചർച്ചയാവും. ഡിസംബർ 18 ന് ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം പൂർത്തിയായ വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാൻ സന്ദർശനം. ജോർദാൻ എതോപ്യ അടക്കം മൂന്ന് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഒടുവിലാണ് പ്രധാനന്ത്രി ഒമാനിലെക്കെത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ ഒമാനിലേക്കുള്ള രണ്ടാമത്തെ സന്ദർശനമാണിത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News