കസ്റ്റംസ് പരിഷ്കാരങ്ങളും തുറമുഖ നവീകരണവും; മേഖലയിലെ മികച്ച വ്യാപാരകേന്ദ്രങ്ങളിലൊന്നായി ഒമാൻ

നേട്ടത്തിന് കാരണയത് കസ്റ്റംസ് നടപടിക്രമങ്ങളിലെ വ്യാപകമായ പരിഷ്കാരങ്ങളും തന്ത്രപ്രധാനമായ തുറമുഖങ്ങളിലെ നിക്ഷേപങ്ങളും

Update: 2026-01-31 16:40 GMT

മസ്കത്ത്: കസ്റ്റംസ് പരിഷ്കാരങ്ങളും തുറമുഖ നവീകരണവും കൊണ്ട് മേഖലയിലെ മികച്ച വ്യാപാരകേന്ദ്രങ്ങളിലൊന്നായി ഒമാൻ. കസ്റ്റംസ് നടപടിക്രമങ്ങളിലെ വ്യാപകമായ പരിഷ്കാരങ്ങൾ, തന്ത്രപ്രധാനമായ തുറമുഖങ്ങളിലെ പ്രധാന നിക്ഷേപങ്ങൾ എന്നിവയൊക്കെയാണ് ഈ നേട്ടത്തിന് കാരണം. വർധിച്ചുവരുന്ന വ്യാപാരസാധ്യതകൾ കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഡിജിറ്റൽ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി ഗണ്യമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാന സമുദ്ര കവാടങ്ങളായ സൊഹാർ തുറമുഖം, ദുഖം തുറമുഖം, സലാല തുറമുഖം എന്നിവ വികസിപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര വ്യാപാരത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ ഒമാൻ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. വ്യാപാരം സുഗമമാക്കുക, വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ കസ്റ്റംസ് സേവനങ്ങളിൽ റോയൽ ഒമാൻ പോലീസ് മികച്ച പ്രവർത്തനങ്ങളാണ് നടത്തിയത്.

Advertising
Advertising

സ്വകാര്യ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന പൂർണ്ണമായും സംയോജിത ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ ബയാൻ കസ്റ്റംസ് സിസ്റ്റത്തിന്റെ ആരംഭവും ഇതിൽ പ്രധാന പങ്കുവഹിച്ചു. ഇതിന്റെ ഭാ​ഗമായി 496 ഇലക്ട്രോണിക് സേവനങ്ങൾ അനുവദിക്കുന്നതിലൂടെ കസ്റ്റംസ് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ബിസിനസുകൾക്ക് കസ്റ്റംസ് ഇടപാടുകൾ പൂർത്തിയാക്കാൻ കഴിയും. പ്രീ-ക്ലിയറൻസ് സേവനങ്ങൾ, മാറ്റിവച്ച പേയ്‌മെന്റുകൾ, ബാങ്ക് ഗ്യാരണ്ടികൾക്ക് കീഴിലുള്ള ക്ലിയറൻസ്, റീഫണ്ടുകൾ, ലൈസൻസ് പുതുക്കലുകൾ, താൽക്കാലിക ഇറക്കുമതികൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരിഷ്കാരങ്ങളിലൂടെ ഒമാന് വ്യക്തമായ ആഗോള അംഗീകാരം നേടാനായി. ലോകബാങ്ക് പുറത്തിറക്കിയ ഡൂയിംഗ് ബിസിനസ് 2020 റിപ്പോർട്ടിൽ, ക്രോസ്-ബോർഡർ ട്രേഡ് ഇൻഡക്സിൽ ഒമാൻ ഗൾഫിൽ ഒന്നാം സ്ഥാനത്തെത്തി.

ചരക്കുകളുടെ നീക്കം കൂടുതൽ സുഗമമാക്കുന്നതിനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസ്, സെക്യുർ കസ്റ്റംസ് കോറിഡോർ സംരംഭം ആരംഭിച്ചു. ഇതിലൂടെ തുറമുഖങ്ങളെ ഫ്രീ സോണുകളുമായും സാമ്പത്തിക മേഖലകളുമായും ബന്ധിപ്പിച്ചു. സമുദ്ര, വ്യോമ തുറമുഖങ്ങൾ സുരക്ഷിത ഇടനാഴികളിലൂടെ നിക്ഷേപ കസ്റ്റംസ് വെയർഹൗസുകളുമായി സംയോജിപ്പിച്ചിതിലൂടെ സുരക്ഷിതവുമായ ചരക്ക് നീക്കം സാധ്യമാക്കുന്നു.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News