ഒമാൻ പുരാവസ്തുശാസ്ത്രം: ആദ്യ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 1 -3
സുൽത്താൻ ഖാബൂസ് സർവകലാശാലയിലാണ് വേദി
Update: 2026-01-30 09:43 GMT
മസ്‌കത്ത്: ഒമാൻ ഉപദ്വീപിലെ പുരാവസ്തുശാസ്ത്രത്തെക്കുറിച്ചുള്ള ആദ്യ അന്താരാഷ്ട്ര കോൺഫറൻസ് ഫെബ്രുവരി 1 മുതൽ 3 വരെ. സുൽത്താൻ ഖാബൂസ് സർവകലാശാലയിലാണ് സമ്മേളനം. ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള 100-ലധികം വിദഗ്ധർ സമ്മേളനത്തിനെത്തും. ഒമാന്റെ സമ്പന്നമായ പുരാവസ്തു, സാംസ്‌കാരിക പൈതൃകം സമ്മേളനത്തിലൂടെ പരിശോധിക്കും.
ഒമാൻ പുരാവസ്തു വകുപ്പും പൈതൃക, ടൂറിസം മന്ത്രാലയവും സുൽത്താൻ ഖാബൂസ് സർവകലാശാലയും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ജേണൽ ഓഫ് ഒമാനി സ്റ്റഡീസിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് സമ്മേളനം.