മസ്കത്തിൽ പബ്ലിക് പ്രോസിക്യൂഷന്റെ വാർഷിക പ്രസ് കോൺഫറൻസ് തിങ്കളാഴ്ച

പബ്ലിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത മൊത്തം കേസുകളുടെ എണ്ണം ഉൾക്കൊള്ളുന്ന വിശദമായ വിശകലന റിപ്പോർട്ട് ഉദ്യോഗസ്ഥർ അവതരിപ്പിക്കും

Update: 2026-01-30 17:17 GMT

മസ്കത്ത്: ദ സെൻസ് ഓഫ് പ്രൊസീജുറൽ ജസ്റ്റിസ് എന്ന തീമിൽ വാർഷിക പ്രസ് കോൺഫറൻസ് അടുത്ത തിങ്കളാഴ്ച നടക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. മുൻ വർഷത്തെ വകുപ്പിന്റെ പ്രകടനത്തിന്റെയും നീതിന്യായ ഫലങ്ങളുടെയും സമഗ്രമായ അവലോകനമാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പബ്ലിക് പ്രോസിക്യൂഷൻ കൈകാര്യം ചെയ്ത മൊത്തം കേസുകളുടെ എണ്ണം ഉൾക്കൊള്ളുന്ന വിശദമായ വിശകലന റിപ്പോർട്ട് ഉദ്യോഗസ്ഥർ അവതരിപ്പിക്കും.

നിയമ നടപടികളെക്കുറിച്ചും, ആർക്കൈവ് ചെയ്ത കേസുകളും വിചാരണയ്ക്കായി കോടതികളിലേക്ക് റഫർ ചെയ്ത കേസുകളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും പരിപാടിയിൽ അവതരിപ്പിക്കും. സുൽത്താനേറ്റിലെ ഏറ്റവും കൂടുതൽ നടക്കുന്ന കേസുകൾ വിശകലനം ചെയ്യും. ജുഡീഷ്യൽ പ്രക്രിയ നീതിയുക്തവും സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ഉത്തരവാദിത്തമുള്ളതുമായി തുടരുന്നുവെന്ന് ഉറപ്പാക്കി, വിഷൻ 2040 ന്റെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി പ്രവർത്തനങ്ങൾ സമന്വയിപ്പിക്കാനാണ് സ്ഥാപനാത്തിന്റെ ശ്രമം.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News