Writer - razinabdulazeez
razinab@321
മസ്കത്ത്: ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി മാലിദ്വീപ് ധനകാര്യ മന്ത്രി മൂസ സമീറുമായി മസ്‌കത്തിൽ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. പൊതു താൽപര്യ വിഷയങ്ങളിലും സാമ്പത്തിക ധനകാര്യ മേഖലകളിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരുനേതാക്കൾ ചർച്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാനും ധാരണയായി.