ലോകകപ്പിനെത്തുന്ന ആരാധകര്‍ക്ക് വഴികാട്ടി ബെക്കാം

ബോട്ടിലും ബുള്ളറ്റിലും കുതിരപ്പുറത്തുമാണ് ബെക്കാം ഖത്തറിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.

Update: 2022-09-06 19:16 GMT
Advertising

ദോഹ: ലോകകപ്പ് ഫുട്ബോള്‍ മുന്നില്‍ക്കണ്ട് ഖത്തറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തി ഫുട്ബോള്‍ ഇതിഹാസം ഡേവിഡ‍് ബെക്കാം. ഖത്തര്‍ ടൂറിസത്തിന്റെ വീഡിയോയിലാണ് ബെക്കാം പ്രത്യക്ഷപ്പെട്ടത്.

ബോട്ടിലും ബുള്ളറ്റിലും കുതിരപ്പുറത്തുമാണ് ബെക്കാം ഖത്തറിലെ പ്രധാന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഖത്തറിലെ സാംസ്കാരിക, പൈതൃക കേന്ദ്രങ്ങളെ അടുത്തറിഞ്ഞൊരു യാത്ര. പുരാതന വ്യാപാര കേന്ദ്രങ്ങളിലൊന്നായ സൂഖ് വാഖിഫിലെത്തിയ ബെക്കാം ഖത്തറിന്റെ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നു.

മരുഭൂമിയിന്റെ ടെന്റുകളിലും പായ്ക്കപ്പലുകളിലെ സമുദ്രക്കാഴ്ചകളുമെല്ലാം സഞ്ചാരികളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്ന തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ലോകകപ്പിന് ഖത്തറിലെത്തുന്ന ആരാധകര്‍ക്കുള്ള ഒരു ഗൈഡ് കൂടിയാണ് ബെക്കാമിന്റെ ഈ വീഡിയോ.

എണ്ണയിതര വരുമാനം കൂട്ടുന്നതിന്റെ ഭാഗമായി രാജ്യത്തേക്ക് ‌വന്‍തോതില്‍ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് ഖത്തര്‍ തയ്യാറാക്കുന്നത്. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം സന്ദര്‍ശകരെയാണ് ലക്ഷ്യമിടുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News