കുവൈത്തിൽ നിരോധനം ലംഘിച്ചു സർവീസ് നടത്തിയ 180 ഡെലിവറി ബൈക്കുകൾ പിടിച്ചെടുത്തു

ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലായത്.

Update: 2021-11-11 15:55 GMT
Advertising

കുവൈത്തിൽ നിരോധനം ലംഘിച്ചു സർവീസ് നടത്തിയതിന് 180 ഡെലിവറി ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തു. പ്രധാന ഹൈവേകളിൽ പ്രവേശിച്ചതിനും നിബന്ധനകൾ ലംഘിച്ചതിനുമാണ് ബൈക്കുകൾ പിടിച്ചെടുത്തത്.

വീടുകളിലേക്കും മറ്റും സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ഇരുചക്ര വാഹനങ്ങൾ ഹൈവേകളിലും റിങ് റോഡുകളിലും പ്രവേശിക്കുന്നതിന് ഗതാഗത വകുപ്പ് വിലക്കേർപ്പെടുത്തിയിരുന്നു. തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് 180 ഓളം ബൈക്കുകൾ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. വിലക്കുള്ള റോഡുകളിൽ പ്രവേശിച്ചവക്കു പുറമെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട നിബന്ധനകൾ പൂർത്തിയാകാത്ത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതവകുപ്പിന്റെ ഉത്തരവ് കഴിഞ്ഞ ഞായറാഴ്ച മുതലാണ് പ്രാബല്യത്തിലായത്. രാജ്യത്തെ ആറ് പ്രധാന റിങ് റോഡുകളിലും ആറ് അതിവേഗ പാതകളിലും, ശൈഖ് ജാബിർ കടൽപ്പാലത്തിലുമാണ് ഡെലിവറി ബൈക്കുകൾക്ക് വിലക്കുള്ളത്. ഡെലിവറി ബൈക്കുകളുടെ ബോക്‌സുകൾക്ക് പിന്നിൽ റിഫ്‌ളക്റ്റീവ് ലൈറ്റ് സ്ട്രിപ്പുകളും ആക്‌സസറി ബോക്‌സിൽ ഹസാഡ് ലൈറ്റുകളും സഥാപിക്കൽ നിർബന്ധമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News