ക്രിസ്​മസിനൊരുങ്ങി ദുബൈ ​ഗ്ലോബൽ വില്ലേജ്​; കൂറ്റൻ ട്രീയും സമ്മാനപ്പൊതികളും

21 മീറ്റർ ഉയരമാണ്​ ഗ്ലോബൽ വില്ലേജിലെ പ്രധാന കേന്ദ്രത്തിൽ ഒരുക്കിയ ഫെസ്​റ്റീവ്​​ ട്രീക്കുള്ളത്.

Update: 2022-12-22 18:52 GMT

ദുബൈ: ക്രിസ്മസിനെ വരവേൽക്കാൻ ദുബൈ ഗ്ലോബൽ വില്ലേജ് ഒരുങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്കായി വേറിട്ട ക്രിസ്​മസ്​ ആഘോഷ പരിപാടികളാണ്​ ആഗോള നഗരിയിൽ ഒരുങ്ങുന്നത്​. വിവിധ സാംസ്കാരിക പരിപാടികളും ആഘോഷത്തിന്റെ ഭാഗമായി ഉണ്ടാകും.

'വരൂ, സാന്റായ്ക്കും കൂട്ടർക്കുമൊപ്പം ഏറ്റവും മികച്ച ക്രിസ്​മസ്​ ആഘോഷിക്കാൻ' എന്ന ടാഗ്​ലൈനോടെയാണ്​​ ​ദുബൈ ഗ്ലോബൽ വില്ലേജിലെ ആഘോഷ പരിപാടികൾ.

21 മീറ്റർ ഉയരമാണ്​ ഗ്ലോബൽ വില്ലേജിലെ പ്രധാന കേന്ദ്രത്തിൽ ഒരുക്കിയ ഫെസ്​റ്റീവ്​​ ട്രീക്കുള്ളത്. ലോകമൊന്നിച്ചുള്ള സംസ്​കാരത്തോടൊപ്പം ക്രിസ്​മസ്​ ആഘോഷിക്കാനുള്ള സന്ദർഭം കൂടിയാണ്​ സംഘാടകർ ഇവിടെ ഒരുക്കുന്നത്​. അസംഖ്യം സമ്മാന പൊതികൾ കൊണ്ടുകൂടി അലങ്കരിച്ചിരിക്കുകയാണ്​ ട്രീ. ​

മലയാളികൾ ഉൾപ്പെടെയുള്ള കലാകാരൻമാരാണ്​ ട്രീ നിർമാണത്തിനു പിന്നിൽ. ക്രിസ്​മസ്​ അപ്പൂപ്പനൊപ്പം ആടിപ്പാടാനും അവസരമുണ്ട്​. ആഗോള നഗരിയിലെ ​ആഘോഷങ്ങൾക്കായി നിരവധി കുടുംബങ്ങളാണ്​ വന്നെത്തുന്നത്. കുട്ടികളും ക്രിസ്​മസ്​ ആഘോഷത്തിന്റെ ആവേശത്തിലാണ്​.

ക്രിസ്​മസ്​ ദിനത്തിൽ ഗ്ലോബൽ വില്ലേജിലെ പ്രധാന സ്​റ്റേജിൽ നിരവധി സാംസ്​കാരിക പരിപാടികളും അരങ്ങേറും. ക്രിസ്​മസിനൊപ്പം ന്യൂ ഇയർ കൂടി മുൻനിർത്തി ആഗോള ഗ്രാമത്തിലേക്ക്​ വൻതോതിലാണ് സന്ദർശകരെത്തുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News