സൈക്കിളുകൾ ആറാടിയ ദുബൈ റൈഡിന്​ പരിസമാപ്​തി

പുലർച്ചെ തന്നെ ശൈഖ്​സായിദ്​ റോഡിൽ സൈക്കിൾ കൊണ്ട്​ നിറഞ്ഞിരുന്നു.

Update: 2022-11-06 17:47 GMT

നഗരത്തിലെ പ്രധാനപാത നിറയെ സൈക്കിളുകൾ കീഴടക്കിയ ദുബൈ റൈഡിന്​ പരിസമാപ്​തി. ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ ഫിറ്റ്​നസ്​ചലഞ്ചിന്‍റെ ഭാഗമായാണ്​ ദുബൈ റൈഡ്​ അര​ങ്ങേറിയത്​. കുട്ടികൾ ഉൾപ്പെടെ ആയിരങ്ങളാണ്​ റൈഡിൽ ഭാഗഭാക്കായത്​.

പുലർച്ചെ തന്നെ ശൈഖ്​സായിദ്​ റോഡിൽ സൈക്കിൾ കൊണ്ട്​ നിറഞ്ഞിരുന്നു. അഞ്ച് ​മണി മുതൽ ഏഴര വരെയാണ്​ റൈഡ്​ തീരുമാനിച്ചിരുന്നതെങ്കിലും അതിന്​ മണിക്കൂറുകൾക്ക് ​മുമ്പേ സൈക്കിളുടെ പ്രവാഹം ആരംഭിച്ചു. ദുബൈ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ അഞ്ച്​ ഗേറ്റുകൾ മുഖേനയാണ് ​റൈഡർമാരെ പ്രവേശിപ്പിച്ചത്​.

റൈഡിന്റെ ഭാഗമായി ശൈഖ്​ സായിദ്​ റോഡിൽ മറ്റു വാഹനങ്ങളെ വിലക്കിയിരുന്നു.​​. കേരള റൈഡർമാരുടെ കൂട്ടായ്മയായ ഡി.എക്സ്​.ബി റൈഡേഴ്​സ്​, കേരള റൈഡേഴ്​സ്​ എന്നിവയും അണിനിരന്നു.

Advertising
Advertising

ദുബൈ മ്യൂസിയം ഓഫ്​ ഫ്യൂച്ചർ, ​ബുർജ് ​ഖലീഫ, ഡൗൺ ടൗൺ, വാട്ടർ കനാൽ എന്നിവയ്ക്ക്​ മുമ്പിലൂടെയായിരുന്നു ​യാത്ര. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പ്രത്യേക റൂട്ട്​ ക്രമീകരിച്ചിരുന്നു.​ 12 കിലോമീറ്റർ ശൈഖ്​സായിദ്​ റോഡ്​റൂട്ടും നാല്​ കിലോമീറ്റർ ഡൗൺ ടൗൺ റൂട്ടും എന്ന നിലയ്ക്കായിരുന്നു ക്രമീകരണം. അനുകൂല കാലാവസ്ഥ കാരണം കുട്ടികൾ വരെ ആവേശത്തോടെയാണ്​ റൈഡിന്റെ ഭാഗമായത്​.

ഏതാണ്ട്​ 35,000ഓളം പേർ റൈഡിൽ പ​​ങ്കെടുത്തുവെന്നാണ്​ കണക്ക്​. റൈഡ്​ വൻ വിജയമാക്കിയ സ്​പോർട്​സ്​ ​പ്രേമികളെ സംഘാടകർ അഭിനന്ദിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News