ഹയ്യാ കാർഡ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്ച അവസാനിക്കും; യാത്രാനിയമങ്ങൾ പൂർവസ്ഥിതിയിലേക്ക്

ശനിയാഴ്ച മുതല്‍ ലോകകപ്പിന് മുമ്പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.

Update: 2022-12-22 19:16 GMT

ദോഹ: ഹയ്യാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനം വെള്ളിയാഴ്ച അവസാനിക്കുന്നതോടെ യാത്രാ നിയമങ്ങള്‍ പൂര്‍വ സ്ഥിതിയിലേക്ക് മാറും. ഓണ്‍ അറൈവല്‍ വഴി ശനിയാഴ്ച മുതല്‍ ഖത്തറിലേക്ക് വന്നുതുടങ്ങാം.

നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 23 വരെയായിരുന്നു ഹയ്യാ കാര്‍ഡ് വഴിയുള്ള പ്രവേശനം. ശനിയാഴ്ച മുതല്‍ ലോകകപ്പിന് മുമ്പുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ പ്രകാരമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക. ഇതു സംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി എയർലൈൻ മാനേജർമാരെ അറിയിച്ചു.

ഇന്ത്യ, പാകിസ്താൻ, തായ്ലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ അറൈവൽ കാലയവളിലേക്ക് ഡിസ്കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങ്ങും നിർബന്ധമാണ്. ഒരു മാസമാണ് പരമാവധി ഓൺ അറൈവൽ വിസാ കാലാവധി.

ഖത്തറിൽ തുടരുന്ന കാലയളവ് വരെ ഹോട്ടൽ ബുക്കിങ്ങ് ആവശ്യമാണ്. ആറു മാസ കാലാവധിയുള്ള പാസ്പോർട്ട്, ടിട്ടേൺ ടിക്കറ്റ് എന്നിവയും ഓൺ അറൈവൽ യാത്രയ്ക്ക് നിർബന്ധമാണ്. അതേസമയം, ഓർഗനൈസർ ഹയ്യാ കാർഡ് വഴിയുള്ള പ്രവേശനം പുതിയ അറിയിപ്പു വരെ തുടരും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News