സൗദിയിലെ സ്വദേശി തൊഴിലന്വേഷകര്‍ക്ക് സഹായമൊരുക്കി ജനറല്‍ കോര്‍പ്പറേഷന്‍

ആഗസ്റ്റില്‍ ആറായിരത്തിലേറെ പേര്‍ക്ക് കോര്‍പ്പറേഷന്‍ വഴി ജോലി നേടിക്കൊടുക്കാന്‍ സാധിച്ചതായി കോര്‍പ്പറേഷന്‍ മേധാവി അറിയിച്ചു

Update: 2023-09-29 16:46 GMT

ദമ്മാം: സൗദിയില്‍ സ്വദേശി തൊഴിലന്വേഷകരെ സഹായിക്കുന്നതിനായി രൂപീകരിച്ച ജനറല്‍ കോര്‍പ്പറേഷന്‍ വഴി ജോലി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്. ആഗസ്റ്റില്‍ ആറായിരത്തിലേറെ പേര്‍ക്ക് കോര്‍പ്പറേഷന്‍ വഴി ജോലി നേടിക്കൊടുക്കാന്‍ സാധിച്ചതായി കോര്‍പ്പറേഷന്‍ മേധാവി അറിയിച്ചു.

ജനറല്‍ കോര്‍പ്പറേഷന്‍ ഫോര്‍ ടെക്‌നിക്കല്‍ ആന്റ് വൊക്കേഷണല്‍ ട്രെയിനിംഗ് വഴി ജോലി നേടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയതായി കോര്‍പ്പറേഷന്‍ മേധാവി അഹമ്മദ് അല്‍ അഹ്മരി പറഞ്ഞു. തൊഴിലന്വേഷകരായ യുവതി യുവാക്കള സഹായിക്കുന്നതിനായി രൂപീകൃതമായതാണ് കോര്‍പ്പറേഷന്‍. ആഗസ്റ്റ് മാസത്തില്‍ കോര്‍പ്പറേഷന്‍ വഴി 6265 പേര്‍ക്ക് ജോലി നേടിക്കൊടുക്കാന്‍ സാധിച്ചു. ടെക്‌നിക്കല്‍ മേഖലയിലാണ് കോര്‍പ്പറേഷന്‍ തൊഴില്‍ സാധ്യതകളൊരുക്കുന്നത്. തൊഴിലന്വേഷകര്‍ക്കും രാജ്യത്തെ ബിസിനസ് നിര്‍മ്മാണ മേഖലകളിലുള്ള തൊഴിലുടമകള്‍ക്കുമിടയില്‍ മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ചാണ് കോര്‍പ്പറേഷന്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. ഒപ്പം ഉദ്യോഗാര്‍ഥികള്‍ക്കാവശ്യമായ പരിശീലനവും വൈദഗ്ദ്യവും ഒരുക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കമ്പനികളുമായും സ്ഥാപനങ്ങളുമായും ധാരണകളിലെത്തിയുമാണ് കോര്‍പ്പറേഷന്‍ ഇതിന് വഴിയൊരുക്കുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News