വിദേശത്ത് വിതരണം ചെയ്ത മൂന്നരലക്ഷത്തോളം വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് അംഗീകാരം നൽകി

നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ചു 5,39,708 പേരാണ് വാക്സേർട്ട് പേജ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. ഇതിൽ 344746 സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചപ്പോൾ 1,94,962 എണ്ണം ടെക്‌നിക്കൽ കമ്മിറ്റി തള്ളി.

Update: 2021-12-02 16:24 GMT
Advertising

വിദേശ രാജ്യങ്ങളിൽ വിതരണം ചെയ്ത മൂന്നരലക്ഷത്തോളം കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾക്ക് കുവൈത്ത് അംഗീകാരം നൽകിയതായി ആരോഗ്യമന്ത്രാലയം. രണ്ടു ലക്ഷത്തിനടുത്ത അപേക്ഷകൾ വിവിധ കാരണങ്ങളാൽ നിരസിച്ചതായും അധികൃതർ അറിയിച്ചു. ആരോഗ്യമന്ത്രാലയം നിയോഗിച്ച സാങ്കേതിക സമിതിയാണ് വിദേശരാജ്യങ്ങളിൽവെച്ച് വാക്‌സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അംഗീകാരം നൽകുന്നത്. കുവൈത്തിന് പുറത്തെ വെച്ച് വാക്‌സിൻ സ്വീകരിച്ചവർക്ക് രജിസ്റ്റർ ചെയ്യുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

നവംബർ അവസാനം വരെയുള്ള കണക്കനുസരിച്ചു 5,39,708 പേരാണ് വാക്സേർട്ട് പേജ് വഴി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചത്. ഇതിൽ 344746 സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചപ്പോൾ 1,94,962 എണ്ണം ടെക്‌നിക്കൽ കമ്മിറ്റി തള്ളി. വിവിധ കാരണങ്ങളാണ് സർട്ടിഫിക്കറ്റ് അംഗീകാരം നൽകാത്തതിന് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. പാസ്‌പോർട്ടിലെ വിവരങ്ങളുമായി ഒത്തുവരാത്തത് കാരണമാണ് 41 ശതമാനം സർട്ടിഫിക്കറ്റുകൾ തള്ളിയത്. ക്യു.ആർ കോഡ് ഇല്ലാത്തതും റീഡബിൾ അല്ലാത്തതും കുവൈത്ത് അംഗീകരിച്ച വാക്‌സിൻ അല്ലാത്തതും ഒക്കെ സർട്ടിഫിക്കറ്റുകൾ തിരസ്‌കരിക്കപ്പെടാൻ കാരണമായിട്ടുണ്ട്. വിദേശത്തു നിന്നുള്ള വാക്‌സിൻ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ പേര്, ജനന തിയതി, രാജ്യം , പാസ്പോർട്ട് നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് അധികൃതർ നിർദേശിച്ചു. വാക്‌സിൻ രണ്ടു ഡോസുകളും എടുത്ത തിയതി, ബാച്ച് നമ്പർ എന്നിവയിൽ തെറ്റുണ്ടെങ്കിലും അപേക്ഷ നിരസിക്കപ്പടുമെന്നു അധികൃതർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News