മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത്

പുതിയ സംവിധാനം വഴി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നടത്തുന്ന ലബോറട്ടറി , റേഡിയോളജി റിപ്പോർട്ടുകൾ ഇടപാടുകാരന് ഓൺലൈനായി ലഭിക്കും.

Update: 2021-12-05 16:08 GMT

മെഡിക്കൽ റിപ്പോർട്ടുകൾ സ്മാർട്ട് ഫോണിൽ ലഭ്യമാക്കുന്ന സംവിധാനവുമായി കുവൈത്ത് ആരോഗ്യമന്ത്രാലയം. 70 ശതമാനം റിപ്പോർട്ടുകളാണ് ഇപ്പോൾ ആപ്ലിക്കേഷനിൽ ലഭ്യമാക്കിയതെന്നും ബാക്കിയുള്ളവ കൂടി അടുത്ത മാസങ്ങളിൽ ഉൾപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അസ്സബാഹ് പറഞ്ഞു.

'Q8 സിഹ' എന്നാണു ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്ന ആപ്ലിേകഷന്റെ പേര്. പുതിയ സംവിധാനം വഴി ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നടത്തുന്ന ലബോറട്ടറി , റേഡിയോളജി റിപ്പോർട്ടുകൾ ഇടപാടുകാരന് ഓൺലൈനായി ലഭിക്കും. മന്ത്രാലയത്തിൽ അഫിലിയേറ്റ് ചെയ്ത ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള രോഗാവധി റിപ്പോർട്ടുകൾ സിവിൽ സർവീസ് ബ്യൂറോയുമായി ലിങ്ക് ചെയ്യാനും സാധിക്കും. സിവിൽ ഐഡിയുടെ ഡിജിറ്റൽ പതിപ്പായ മൈ കുവൈത്ത് ഐഡി ഉപയോഗിച്ചു 16 വയസ്സിനു മുകളിലുള്ള സ്വദേശികൾക്കും വിദേശികൾക്കും 'Q8 സിഹ'യിൽ രജിസ്റ്റർ ചെയ്യാം. ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കുമെന്നു ആരോഗ്യമന്ത്രി വ്യക്തമാക്കി. വിഷൻ 2035 ന്റെ ചുവടുപിടിച്ചു ആരോഗ്യസേവനങ്ങൾ പൂർണമായി ഡിജിറ്റൽവൽക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായായാണ് ആരോഗ്യമന്ത്രാലയം പുതിയ ആപ്ലികേഷൻ തയ്യാറാക്കിയത്

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News