അടുക്കളത്തോട്ടത്തിൽ 'കറുപ്പ്' വളര്‍ത്തി; കുവൈത്തില്‍ ഇന്ത്യക്കാര്‍ അറസ്റ്റില്‍

Update: 2022-04-14 09:27 GMT
Advertising

കുവൈത്തിൽ അടുക്കളത്തോട്ടത്തിൽ മയക്കുമരുന്ന് ചെടിയായ 'കറുപ്പ്' വളർത്തിയതിന് ഇന്ത്യക്കാരെ നാർക്കോട്ടിക് കൺട്രോൾ വിഭാഗം അറസ്റ്റ് ചെയ്തു.

ഫഹാഹീൽ പ്രദേശത്താണ് സംഭവം. അഹമ്മദി സുരക്ഷാ വിഭാഗം നല്കയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ത്യക്കാർ താമസിക്കുന്ന വീടിനോട് ചേർന്ന് 'ഓപിയം പോപ്പി' വിഭാഗത്തിൽ പെട്ട സസ്യം വളർത്തുന്നതായി നാർക്കോട്ടിക് കൺട്രോൾ വിഭാഗം കണ്ടെത്തിയത്.

പബ്ലിക് പ്രോസിക്യൂഷന്റെ പ്രത്യേക അനുമതിയോടെയായിരുന്നു റെയ്ഡ്. പൂന്തോട്ടം സീൽ ചെയ്ത പൊലീസ് സസ്യ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണെന്നറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News