കുവൈത്തിൽ അതിശക്തമായ തണുപ്പ് തുടരുന്നു
സാൽമിയയിൽ -8°C വരെ താപനില രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ അതിശക്തമായ തണുപ്പ് തുടരുന്നു. സാൽമിയയിൽ -8 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തി. ഇന്നലെ പുലർച്ചെ സൗദി അതിർത്തിക്കും ബൗബിയാൻ ദ്വീപിനും സമീപമുള്ള സാൽമിയിൽ താപനില -3°C ആയി കുറഞ്ഞു. ഇറാഖ് അതിർത്തിയിലെ അബ്ദലിയിൽ വ്യാഴാഴ്ച പുലർച്ചെ -1°C രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അഹമ്മദിയിലും ജുലൈയയിലും രണ്ടു ഡിഗ്രി സെൽഷ്യസും ഫൈലക്കയിൽ മൂന്നു ഡിഗ്രി സെൽഷ്യസും ആയി താപനില താഴ്ന്നു. വരും ദിവസങ്ങളിൽ പരമാവധി താപനില 15-21 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞത് 5-11 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച മുതൽ ഉയർന്ന താപനിലയോടെ കാലാവസ്ഥ സ്ഥിരതയുള്ളതാകും. ശക്തമായ കാറ്റ് മൂലം പൊടിപടലങ്ങൾക്കും ദൃശ്യപരത കുറയുന്നതിനും കടൽ തിരമാലകൾ ഏഴ് അടിക്ക് മുകളിൽ ഉയരുന്നതിനും കാരണമാകും.