സർക്കാർ ഭൂമി ചൂഷണം ചെയ്യുന്നത് പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതി

Update: 2023-12-09 08:12 GMT

കുവൈത്തിലെ സർക്കാർ ഭൂമി ചൂഷണം ചെയ്യുന്നത് പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയിമിച്ചതായി മുനിസിപ്പൽ കാര്യ സഹമന്ത്രി ഫഹദ് അൽ-ഷൂല അറിയിച്ചു.

നേരത്തെ മുന്‍സിപ്പാലിറ്റിയുടെ അനുമതിയോടെ എണ്ണ കമ്പനികള്‍, കരാര്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കാര്‍ ഭൂമികളുടെ നിയമ നടപടി ക്രമങ്ങളാണ് സമിതി പരിശോധിക്കുക.

ഇത്തരത്തില്‍ കൈമാറിയ സര്‍ക്കാര്‍ ഭൂമികള്‍ ചൂഷണം ചെയ്യുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഭൂമി കൈമാറ്റത്തിലെ നിയമ സാധുത കമ്മിറ്റി പരിശോധിക്കും.

നിയമ ലംഘനം കണ്ടെത്തിയാല്‍ സ്ഥാപനത്തിനെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ സമിതിക്ക് അധികാരമുണ്ടെന്ന് അൽ-ഷൂല പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News