Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: 2025 ലെ ആദ്യ പാദത്തിൽ, കുവൈത്തിലെ വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തികൾക്ക് 520 വാണിജ്യ ലൈസൻസുകൾ നൽകി. 2024 ലെ ഇതേ കാലയളവിൽ ഇത് 578 ആയിരുന്നു. ജനുവരിയിൽ 196 ഉം ഫെബ്രുവരിയിൽ 180 ഉം മാർച്ചിൽ 144 ഉം ലൈസൻസുകൾ വിതരണം ചെയ്തു. പൊതു വ്യാപാര വിഭാഗത്തിൽ 231 ലൈസൻസുകളും റസ്റ്റോറന്റ് മേഖലയിൽ 67 ലൈസൻസുകളും വിതരണം ചെയ്തു. റസ്റ്റോറന്റ് മേഖലയിൽ ഇത് മൂന്ന് ശതമാനത്തിന്റ വർധനവാണ്. അതേസമയം ടെക്സ്റ്റൈൽ, വസ്ത്ര വ്യാപാരങ്ങളുടെ ലൈസൻസ് വിതരണം 8 ശതമാനം കുറഞ്ഞു. മെയിന്റനൻസ്, റിപ്പയർ സേവന മേഖലയിൽ 34 ശതമാനമായും കുറഞ്ഞു.
എന്നാൽ കരാർ സേവനങ്ങളിൽ 23.5 ശതമാനം വർധനവുണ്ടായി. ഗതാഗതം, സംഭരണം (29 ലൈസൻസുകൾ), റിയൽ എസ്റ്റേറ്റ് (22 ലൈസൻസുകൾ), കരാർ (21 ലൈസൻസുകൾ) എന്നിവ മറ്റ് മേഖലകളിൽ ഉൾപ്പെടുന്നു. വാടക, പ്രൊഫഷണൽ സേവനങ്ങൾ, യന്ത്ര അറ്റകുറ്റപ്പണികൾ, ടൂറിസം, പ്രിന്റിംഗ്, വിദ്യാഭ്യാസം, എന്നീ മേഖലകളിൽ താരതമ്യേന കുറഞ്ഞ ലൈസൻസ് വിതരണമാണ് നടന്നിട്ടുള്ളത്.