കുവൈത്തിൽനിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ ഈ മാസം 28ന് അവസാനിക്കും

ജനുവരി 29നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്

Update: 2023-02-25 18:27 GMT

മക്ക

Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നുള്ള ഹജ്ജ് രജിസ്ട്രേഷൻ ഈ മാസം 28ന് അവസാനിക്കും. രാജ്യത്തുനിന്ന് 8,000 തീർഥാടകർക്കാണ് ഇത്തവണ ഹജ്ജ് നിർവഹിക്കാൻ അവസരമുള്ളത്. ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർ ഫെബ്രുവരി 28ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. നേരത്തെ ഹജ്ജ് നിർവഹിക്കാത്തവർക്കാണ് മുൻഗണന നൽകുക.

ഔഖാഫ് വെബ്‌സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽനിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർഥാടകരെ തെരഞ്ഞെടുക്കുക. നറുക്കെടുപ്പിനുശേഷം യോഗ്യരായവരെ എസ്.എം.എസ് വഴി അറിയിക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ അഞ്ചു ദിവസത്തെ സമയം അനുവദിക്കുമെന്നും ഔഖാഫ് മന്ത്രാലയം ഇൻഫർമേഷൻ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഒതൈബി പറഞ്ഞു. ജനുവരി 29നാണ് രജിസ്ട്രേഷൻ ആരംഭിച്ചത്.


Full View

Hajj registration from Kuwait will end on 28th of this month

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News