കുവൈത്തിൽ ശക്തമായ മഴ; മണിക്കൂറുകളോളം ഗതാഗത തടസ്സം

രാജ്യത്ത് അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറവായ്

Update: 2023-01-17 17:58 GMT
Advertising

കുവൈത്തിൽ ശക്തമായ മഴയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. കനത്ത മഴയെ തുടർന്ന് ഷുഐബ - മിന അഹമ്മദി റോഡ് ഭാഗികമായി തകർന്നു. രാജ്യത്ത് അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറവായ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി മുതൽ പെയ്തുതുടങ്ങിയ കനത്ത മഴയിൽ കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിലാക്കി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് കാരണം നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങിയത്. പുലർച്ച മുതൽ ആകാശം മൂടിക്കെട്ടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്തിരുന്നു. 50 കിലോമീറ്റർ വേഗത്തിൽ തണുത്ത കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം മൂടൽമഞ്ഞ് ഉണ്ടാകുന്നതിനാൽ രാത്രിയിൽ തണുപ്പ് കൂടുതലായിരിക്കും. ചില റോഡുകളിൽ ഗതാഗത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്.

രാജ്യവ്യാപകമായി മഴ അനുഭവപ്പെടുകയും ദൂരക്കാഴ്ച കുറവുമായതിനാൽ പൗരന്മാരോടും താമസക്കാരോടും ഒരുപോലെ ജാഗ്രതപാലിക്കണമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. മഴ എത്തിയതോടെ രാജ്യത്തെ അന്തരീക്ഷ താപനിലയിൽ കാര്യമായ വ്യതിയാനവും സംഭവിച്ചിട്ടുണ്ട്.


Full View

Heavy rain in Kuwait; Traffic jam for hours

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News