കുവൈത്തിൽ അടുത്ത വർഷങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമാകും

രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട്

Update: 2023-12-04 16:48 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷങ്ങളില്‍ ഊർജ പ്രതിസന്ധി രൂക്ഷമാകും. വൈദ്യുത ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നാണ് സൂചനകള്‍.

രാജ്യത്തെ വൈദ്യുതി ഉപഭോഗം വര്‍ദ്ധിച്ചതോടെ അടുത്ത വര്‍ഷങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുവാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പഠന റിപ്പോര്‍ട്ട് പ്രകാരം 2026 ഓടെ 1,141 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 17,477 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിക്കുന്ന കുവൈത്തില്‍ അടുത്ത വര്‍ഷത്തോടെ 276 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകും.

Advertising
Advertising

എന്നാല്‍ 2026 ല്‍ വൈദ്യുതി ഉപഭോഗം 19,498 മെഗാവാട്ടായി ഉയരുന്നതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വേനലില്‍ ഉയര്‍ന്ന ഉപഭോഗം ജല- വൈദ്യുതി മന്ത്രാലയം കണക്കാക്കിയിരുന്നെങ്കിലും നിഗമനങ്ങൾ തെറ്റിച്ചുകൊണ്ട് എക്കാലത്തെയും ഉയർന്ന സൂചികയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. രാജ്യത്ത് എല്ലാവർഷവും വേനൽ കാലങ്ങളിൽ വൈദ്യുതി ഉപയോഗം വർധിക്കാറുണ്ട് .

ഉപഭോഗം ഇതേരീതിയിൽ തുടർന്നാൽ ഉത്പാദന കേന്ദ്രങ്ങളിലെ സമ്മർദം ഒഴിവാക്കുന്നതിനും, ഊർജകാര്യക്ഷമത ഉയർത്തുന്നതിനും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായേക്കുമെന്നാണ് സൂചനകള്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News