മലയാളി പ്രവാസിക്ക് കണ്ണീരോടെ യാത്രയയപ്പ് നൽകി കുവൈത്തി കുടുംബം

യാത്രയയപ്പ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

Update: 2026-10-03 14:58 GMT

കുവൈത്ത് സിറ്റി: 26 വർഷം കുടുംബത്തിന്റെ ഭാഗമായിരുന്ന മലയാളി പ്രവാസിക്ക് കണ്ണീരോടെ യാത്രയയപ്പ് നൽകി കുവൈത്തി കുടുംബം. പാലക്കാട് സ്വദേശി മൊയ്തുവിന് നൽകിയ ഹൃദയസ്പർശിയായ യാത്രയയപ്പ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. രണ്ടര പതിറ്റാണ്ടിന്റെ സേവനത്തിന് ശേഷം മൊയ്തു കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്.

കുവൈത്തിലെ അർദിയയിൽ താമസിക്കുന്ന ഈദ് അബ്ദുള്ള മിഖായേലിന്റെ കുടുംബമാണ് മൊയ്തുവിന് സ്നേഹത്തോടെ യാത്രയയപ്പ് നൽകിയത്. കുടുംബത്തിലെ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ പലരും കണ്ണീരോടെയാണ് മൊയ്തുവിനോട് വിടപറഞ്ഞത്. 26 വർഷത്തെ ജീവിതത്തിന്റെ വലിയൊരു ഭാഗം ഈ കുടുംബത്തോടൊപ്പം ചെലവഴിച്ച മൊയ്തുവിന്റെ മടക്കയാത്ര, കുടുംബത്തിനും ഒരു വികാരനിർഭരമായ നിമിഷമായി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News